.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ : വസായ് സനാതന ധർമ്മസഭ 2024 ജനുവരി 6, 7, 8 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിന്‍റെ ലോഗോ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് പ്രകാശനം ചെയ്തു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ , പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്ര ദേവസ്വം മുൻപ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
ജനുവരി 6, 7 തീയതികളിൽ ഹിന്ദു മഹാസമ്മേളനവും 8 ന് നവചണ്ഡിക ഹോമവും നടക്കും. ആറാം തീയതി രാവിലെ 5.30 ന് ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നൂറ്റിയെട്ട് നാളികേരത്തിന്‍റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമ്മേളന പരിപാടികൾ ആരംഭിക്കും. 9 മണിക്ക് ഉദ്ഘാടന സമ്മേളനം. 10.30 ന് ഗുരുമാതാ നന്ദിനി ടീച്ചറുടെ നേതൃത്വത്തിൽ നാരായണീയ പാരായണം . 12 മണിക്ക് വനിതാ സമ്മേളനം. 2.30 ന് യുവജന സമ്മേളനം. 4 മണിക്ക് സനാതന ധർമ്മ സംബന്ധിയായ സംശയ നിവാരണ സദസ്. 6 മണിക്ക് സന്യാസി ശ്രേഷ്ഠൻമാർക്ക് സ്വീകരണം. സ്റ്റെല്ല ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി പൂർണ്ണകുംഭം നല്കി സന്യാസി ശ്രേഷ്ഠൻമാരെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. 7 മണിക്ക് സന്യാസി സമ്മേളനം.
ഏഴാം തീയതി രാവിലെ 10 മണിക്ക് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ വച്ച് സനാതന ധർമ്മ പ്രചാരണത്തിനും സംരക്ഷണത്തിനും പ്രവർത്തിക്കുന്നവർക്കുള്ള ധർമ്മരക്ഷാ പുരസ്കാരങ്ങൾ സമ്മാനിക്കും.തുടർന്ന് നവചണ്ഡികാ ഹോമത്തിന്റെ പ്രാരംഭ ചടങ്ങുകൾ.
എട്ടാം തീയതി രാവിലെ 7 മണിക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ നവചണ്ഡിക ഹോമം.
കൊളത്തൂർ അദ്വൈതാശമം മഠാധിപതി സ്വാമി ചിദാനന്ദപുരി , വസായ് ശ്രീഹനുമാൻ ലക്ഷ്മിദാം ആശ്രമ മഠാധിപതി സദാനന്ദ് ബെൻ മഹാരാജ്, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, മഹന്ത് കാശിഗിരി മഹാരാജ്,അയിരൂർ ചെറുകോൽപുഴ ജ്‌ഞാനാനന്ദാശ്രമം മഠാധിപതി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, മലയാലപുഴ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ ,ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷൻ കെ.എസ്. രാജൻ, ബിജെപി കേരള സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ശങ്കർ ഗയ്കർ ,വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ തുടങ്ങി ഭാരതത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നായി നിരവധി സന്യാസിമാരും ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.