വസായ് സനാതന ഹിന്ദു മഹാസമ്മേളനം
മുംബൈ: ഹിന്ദുമത വിശ്വാസികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വസായ് സനാതന ഹിന്ദു ധര്‍മ സഭ സംഘടിപ്പിക്കുന്ന വസായ് സനാതന ഹിന്ദു മഹാ സമ്മേളനം 2026 ജനുവരി 3 ന് വസായ് വെസ്റ്റിലുള്ള ശ്രീ ശബരി ഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടത്തും.
രാവിലെ ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും .ചെങ്കോട്ട് കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി ഹിന്ദു മത സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, മഹാകാല്‍ ബാബ (ഭൈരവ് അഘാഡ ഹരിദ്വാര്‍) സദാനന്ദ് ബെന്‍ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്, വണ്ടൂര്‍, മലപ്പുറം) തുടങ്ങിയ സന്യാസ വര്യന്‍മാരും ആചാര്യന്‍മാരും പങ്കെടുക്കും. തുടര്‍ന്ന് മാതൃ മഹാസംഗമം നടക്കും.
മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ചടങ്ങില്‍ ആദരിക്കും. സമ്മേളനത്തില്‍ ഇതാദ്യമായി ഗോപൂജയും ഉണ്ടായിരിക്കും.