ഗുരുദേവഗിരിയില്‍ വിദ്യാരംഭവും ശ്രീവിദ്യാപൂജയും

 

file image

Mumbai

ഗുരുദേവഗിരിയില്‍ വിദ്യാരംഭവും ശ്രീവിദ്യാപൂജയും

വിദ്യാരംഭത്തിനും പൂജയ്ക്കുമുള്ള ബുക്കിംഗ് ആരംഭിച്ചു.

നവിമുംബൈ: വിജയദശമി ദിനമായ ഒക്‌ടോബര്‍ രണ്ടിന് ഗുരുദേവഗിരിയില്‍ വിദ്യാരംഭവും തുടര്‍ന്ന് ശ്രീവിദ്യാ പൂജയും ഉണ്ടായിരിക്കും. ഗുരുദേവ ഗിരി അന്തര്‍ദ്ദേശീയ പഠനകേന്ദ്രത്തിന്‍റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സരസ്വതീമണ്ഡപത്തില്‍ ക്ഷേത്രാചാര്യന്‍ കുരുന്നു നാവുകളില്‍ ആദ്യാക്ഷരത്തിന്‍റെ അമൃത് പകര്‍ന്നു നല്‍കും.

തുടര്‍ന്ന് 10.30 മുതല്‍ ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിക്കും. പൂജയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 9 ദിവസം സരസ്വതീമണ്ഡപത്തില്‍ വച്ച് പൂജിച്ച സാരസ്വത ഘൃതം നാവില്‍ പകര്‍ന്നു നല്‍കും. വിദ്യാരംഭത്തിനും പൂജയ്ക്കുമുള്ള ബുക്കിങ് ആരംഭിച്ചു. ഫോണ്‍: 7304085880, 97733 90602

സാക്കിനാക്കയില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു

സാക്കിനാക്ക : ശ്രീ നാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു. വിജയദശമി ദിവസമായ ഒക്ടോബര്‍ 2 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങോടെ ഉത്സവം സമാപിക്കും.

ഒക്ടോബര്‍ ഒന്നിന് വൈകിട്ട് മഹാഭഗവതിസേവയും 2 ന് രാവിലെ 7 മണി മുതല്‍ 10 മണി വരെ വിദ്യാരംഭവും നടക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയ്ക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :98697 76018

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് കളിക്കില്ല

ഷാരൂഖ് ഖാന്‍റെ 'മന്നത്ത്' നവീകരിക്കാൻ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി

തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ

കോൽക്കത്തയിൽ മഴ ശക്തം; 7 മരണം

ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ‌; സംസ്ഥാനത്തു നിന്ന് 20 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു