മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

 
Mumbai

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഫലപ്രഖ്യാപനം 16ന്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എല്ലാകണ്ണുകളും മുംബൈയിലെ വലിയ പോരാട്ടത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.

താക്കറെമാരുടെ മുന്നണിയെ നേരിടാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി അതി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി 893 വാര്‍ഡാണുള്ളത്. ആകെ 2869 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 3.48 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത 29 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 26ലും വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.72 റാലികളിലാണ് ഫഡ്‌നാവിസ് പ്രസംഗിച്ചത്.ജനുവരി 16ന് രാവിലെ മുതലാണ് വോട്ടെണ്ണല്‍.

ഐഷ പോറ്റി വർഗ വഞ്ചക; ഒരു വിസ്മയവും കേരളത്തിൽ നടക്കില്ല: എം.വി. ഗോവിന്ദൻ

ജി. സഞ്ജു ക‍്യാപ്റ്റൻ; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്; വിജിലൻസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല