തെരഞ്ഞെടുപ്പ് കമ്മീഷന്‍ 15ന് അവധി പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന പതിനഞ്ചിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബാങ്കുകള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമായിരിക്കും. പോളിങ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പരിഗണനയുണ്ടാകും.
വൈദ്യുതി, കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. 15 ന് വൈകിട്ട് 5.30 വരെയായിരിക്കും വോട്ടു ചെയ്യാനുള്ള അവസരം.