.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ബിഎംസി കണക്കുകൾ പ്രകാരം മുംബൈ നഗരത്തിന് കുടിവെള്ളം നൽകുന്ന ഏഴ് റിസർവോയറുകളിലെ മൊത്തം ജലനിരപ്പ് 91 ശതമാനത്തിലെത്തി. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) കണക്കുകൾ പ്രകാരം, മുംബൈ തടാകങ്ങളിലെ മൊത്തം ജലശേഖരം നിലവിൽ 13,25,100 ദശലക്ഷം ലിറ്ററാണ്, ഇത് ശേഷിയുടെ 91.55 ശതമാനമാണ്. തുളസി, തൻസ, വിഹാർ, ഭട്‌സ, മോദക് സാഗർ, അപ്പർ വൈതർണ, മിഡിൽ വൈതർണ എന്നിവിടങ്ങളിൽ നിന്നാണ് മുംബൈ വെള്ളമെടുക്കുന്നത്. മുംബൈ തടാകങ്ങളെക്കുറിച്ചുള്ള ബി എം സി പങ്കിട്ട കണക്കുകൾ പ്രകാരം തൻസയിലെ ജലനിരപ്പ് 99.18 ശതമാനമാണ്. മോദക്-സാഗറിൽ 100 ശതമാനം ജലസംഭരണി ലഭ്യമാണ്.മിഡിൽ വൈതർണ 96.29 ശതമാനം, അപ്പർ വൈതർണ 84.07 ശതമാനം, ഭട്‌സ 89.16 ശതമാനം, വിഹാർ 100 ശതമാനം, തുളസി 100 ശതമാനവുമാണ്.
ജൂലൈയിൽ കനത്ത മഴ ലഭിച്ചത് മൂലം മിഡിൽ വൈതർണ തടാകം, ജൂലൈ 4 ന് കരകവിഞ്ഞൊഴുകാൻ തുടങ്ങി. ജൂലൈ 25 ന് വിഹാറും മോദക് സാഗറും നിറഞ്ഞൊഴുകാൻ തുടങ്ങി. ജൂലൈ 24 ന് വൈകുന്നേരം 4 മണിയോടെ, താൻസ തടാകവും കരകവിഞ്ഞൊഴുകാൻ തുടങ്ങി.
താനെയിലെ ഷാപൂർ മേഖലയിൽ സ്ഥിതി ചെയ്യുന്ന തൻസ തടാകത്തിൽ നിന്ന് ഏകദേശം 400 ദശലക്ഷം ഗാലൻ വെള്ളമാണ് മുംബൈയിലേക്ക് വിതരണം ചെയ്യുന്നത്.
ജൂലൈ 26-ന് അത് കവിഞ്ഞൊഴുകിയിരുന്നു.അതേസമയം ബിഎംസിയിലേക്ക് നേരിട്ട് വെള്ളം നൽകുന്ന രണ്ട് തടാകങ്ങളിലൊന്നായ തുളസി തടാകം ജൂലൈ 20 ന് രാവിലെ 8:30 ഓടെ കവിഞ്ഞൊഴുകാൻ തുടങ്ങിയതായും ബി എം സി അറിയിച്ചു.