ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് താത്പര്യമില്ലാത്തതിനാല്‍ വെട്ടിക്കൊന്നെന്ന് യുവതി
മുംബൈ: വിവാഹം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുളളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താത്പ്പര്യമില്ലായിരുന്നെന്നും തന്‍റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. യുവതിയെ അറസ്റ്റ് ചെയ്തു.