വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ 'മഹാ പൊന്നോണം 2025' സംഘടിപ്പിക്കുന്നു

 
Mumbai

വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ 'മഹാ പൊന്നോണം 2025' സംഘടിപ്പിക്കുന്നു

പരിപാടികളിൽ പൂക്കള മത്സരം, മാവേലി വരവേൽപ്പ്, തിരുവാതിര, നാടൻപാട്ടുകൾ നൃത്തങ്ങൾ, വടംവലി മത്സരം തുടങ്ങി ഓണത്തിന്‍റെ മഹത്വം വിളിച്ചോതുന്ന പരിപാടികളാണ് നടക്കുക

Namitha Mohanan

മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ 'മഹാ പൊന്നോണം 2025' സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ മുതൽ ഡോംബിവലി ഈസ്റ്റിലെ ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ & ജൂനിയർ കോളെജ് അങ്കണത്തിൽ വച്ചാണ് പരിപാടി നടക്കുക.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായിരിക്കും. കല്യാൺ എംഎൽഎ രാജേഷ് മോറെ കൂടാതെ സിനിമാ താരങ്ങളായ റീമ കല്ലിങ്കൽ, വീണാ നായർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

രാവിലെ 8 മണി മുതൽ 3 മണിവരെ നടക്കുന്ന ആഘോഷ പരിപാടികളിൽ പൂക്കള മത്സരം, മാവേലി വരവേൽപ്പ്, തിരുവാതിര, നാടൻപാട്ടുകൾ നൃത്തങ്ങൾ, വടംവലി മത്സരം തുടങ്ങി ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

പൂക്കളമത്സരം, മാവേലി വരവേൽപ്പ്, തിരുവാതിര, നാടൻപാട്ടുകൾ നൃത്തങ്ങൾ, വടംവലി മത്സരം തുടങ്ങി ഓണപ്പരിപാടികൾ ഉണ്ടാകും.രാവിലെ 8 മണിയോടെ പൂക്കള മത്സരം ആരംഭിക്കും. തുടർന്ന് 10 മണിക്ക് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും. ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികൾ തുടരും. സംസ്ഥാനത്തെ വിവിധ മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഡോ. ഉമ്മൻ ഡേവിഡ് (പാട്രൺ), ഡോ. റോയ് മാത്യു ജോൺ (പ്രസിഡന്റ്), ഡൊമിനിക് പോൾ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

രമേശ് വാസു പ്രോഗ്രാം കൺവീനർ. കൂടുതൽ വിവരങ്ങൾക്ക്: 98338 25505

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവം; പ്രതിക്കെതിരേ കൂടുതൽ കേസുകൾ

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

ജന്തർ മന്ദറിൽ വീണ്ടും സംഘർഷം; പൊലീസ് ഓഫീസറെ അടിച്ച് ഓടിച്ച് പ്രതിഷേധക്കാർ