കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷം

 
Mumbai

താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ വാര്‍ഷികാഘോഷം നടത്തി

കലാപരിപാടികളും അരങ്ങേറി

Mumbai Correspondent

മുംബൈ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ 32-മത് വാര്‍ഷികാഘോഷം നടത്തി. ആഘോഷപരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം. ആര്‍.സുധാകരന്‍, സെക്രട്ടറി പി.കെ. രമേശന്‍, ട്രെഷറര്‍ ബി. പ്രസാദ്, പ്രോഗ്രാം കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കെ.എം. സുരേഷിന്‍റെ നേതൃത്വത്തില്‍ ബാലകൃഷ്ണന്‍, പ്രസാദ്, മോഹന്‍ മേനോന്‍, രമേശന്‍, രാമചന്ദ്രന്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തങ്ങളും ശാലിനി പ്രസാദിന്‍റെ നേതൃത്വത്തില്‍ അസോസിയേഷന്‍ വനിതാ വിഭാഗം അംഗങ്ങളായ രജനി ബാലകൃഷ്ണന്‍, മീര ജിനചന്ദ്രന്‍, സ്വപ്ന രാമചന്ദ്രന്‍, സ്മിത മേനോന്‍, വനജ ശ്രീകുമാര്‍, രമ്യ രവികുമാര്‍, ദീപ സതീഷ്, ബീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ച ഒപ്പന, കൈകൊട്ടിക്കളി, കര്‍ഷക നൃത്തം എന്നീ പരിപാടികളും ഗുരു സായി ഗീത മോഹന്റെ ഡാന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ കവിതാലാപനവും അരങ്ങേറി.

കാലവർഷം ദുർബലമാകുന്നു; കാരണം എൽ നിനോ

പുരുഷന്മാരുടെ മൃതദേഹത്തെ അധിക്ഷേപിച്ച വിദ്യാര്‍ഥിനിക്ക് ക്യാംപസിൽ വിലക്ക്

ഫിഫയിലും മോഷണം; ഇംഗ്ലണ്ട് ടീമിന്‍റെ പന്തുകളും ബൂട്ടുകളും കള്ളന്മാർ കൊണ്ടു പോയി

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ