സലീം ഡോള

 
Mumbai

ലഹരിമരുന്ന് രാജാവ് സലീം ഡോള തുര്‍ക്കിയില്‍ പിടിയിലായതായി മുംബൈ പൊലീസ്

രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനി

Mumbai Correspondent

മുംബൈ: പിടികിട്ടാപ്പുള്ളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ലഹരി മരുന്ന് മാഫിയ തലവനുമായ സലീം ഡോള തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അറസ്റ്റിലായി. തുര്‍ക്കി സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടി കൂടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചു.

മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ സിബിഐ നല്‍കിയ അപേക്ഷ പ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലൂടനീളമുള്ള രഹസ്യ ലാബുകളും ഫാക്ടറികളും ഉപയോഗിച്ച് രാജ്യാന്തരതലത്തില്‍ സിന്തറ്റിക് ലഹരിമരുന്ന് കടത്ത് ശൃംഖല ഡോളയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഒരു വര്‍ഷം 5000 കോടിയിലേറെ ഇടപാടുകള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സലിം ഡോളയുടെ മകന്‍ താഹിര്‍ ഡോളയെ യുഎഇയില്‍ വച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. 2025 ജൂണ്‍ മാസത്തില്‍ ഇയാളെ ഇന്ത്യയില്‍ എത്തിച്ചു. മാസങ്ങള്‍ക്ക് ശേഷം സലിമിന്റെ പ്രധാന സഹായിയായ സലീം മുഹമ്മദ് സൊഹൈല്‍ ഷെയ്ഖിനെ ദുബായില്‍ നിന്ന് നാടുകടത്തുകയും മുംബൈ മയക്കുമരുന്ന് വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.യുഎഇ വഴി സലീം ഡോളയെയും ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. തുര്‍ക്കിയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതിനാലാണിത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു