എസ്‌ഐആര്‍ ഭവന സന്ദര്‍ശനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം

 
Mumbai

എസ്‌ഐആര്‍ ഭവന സന്ദര്‍ശനം നിര്‍ബന്ധമാക്കണമെന്ന് നിവേദനം

മലയാളിയാണ് കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് നിവേദനം നല്‍കിയത്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന എസ്‌ഐആര്‍ ഭവന സന്ദര്‍ശനം സംസ്ഥാനത്ത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് മുംബൈ മലയാളിയുടെ നിവേദനം. വോട്ടര്‍മാരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സെബാസ്റ്റ്യന്‍ തയ്യൂര്‍ ആണ് പരാതി നല്‍കിയത്.

എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് ഫോം പൂരിപ്പിച്ചു വാങ്ങണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും ഇത് ലംഘിക്കപ്പെടുന്നതായാണ് ആക്ഷേപം. ബിഎല്‍ഒമാര്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് വോട്ടര്‍മാരോട് രേഖകളുമായി അങ്ങോട്ട് ചെല്ലാന്‍ ആവശ്യപ്പെടുകയാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

എസ്‌ഐആര്‍ പ്രക്രിയയെക്കുറിച്ച് പൂര്‍ണമായ അറിവില്ലാത്ത സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ വോട്ടവകാശം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിവേദനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ജൂണ്‍ 30-ന് ആരംഭിച്ച അപേക്ഷാ സമര്‍പ്പണം ജൂലൈ 29-നാണ് സമാപിക്കുന്നത്.

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ