പ്രധാനമന്ത്രിയുടെ പോസ്റ്ററിൽ കറുത്ത ചായം തേയ്ക്കുന്നു.
പ്രധാനമന്ത്രിയുടെ പോസ്റ്ററിൽ കറുത്ത ചായം തേയ്ക്കുന്നു. 
Mumbai

പ്രധാനമന്ത്രിയുടെ പോസ്റ്റർ നശിപ്പിച്ചതിന് മഹാരാഷ്‌ട്ര യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മുംബൈ: നാഗ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ നശിപ്പിച്ചതിനും വികൃതമാക്കിയതിനും മഹാരാഷ്‌ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് കുനാൽ റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ജില്ലാ പരിഷത്ത് ഓഫീസിനു സമീപമാണ് സംഭവം നടന്നതെന്ന് സദർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ സംസ്ഥാന ഊർജ മന്ത്രിയും കോൺഗ്രസ് നേതാവുമായ നിതിൻ റാവത്തിന്‍റെ മകനാണ് കുനാൽ റാവത്ത്. യൂത്ത് കോൺഗ്രസ് നേതാവും മറ്റുചിലരും ചേർന്ന് പ്രധാനമന്ത്രി മോദിയുടെ പോസ്റ്റർ കറുത്ത പെയിന്‍റടിച്ച് വികൃതമാക്കുകയും അതിൽ മോദി സർക്കാർ എന്നത് മായ്‌ച്ച് ഭാരത് സർക്കാർ എന്ന് എഴുതുകയും ചെയ്‌തിരുന്നു.

നാഗ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കുഹി ടൗണിൽ നിന്നാണ് റാവത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, റാവത്തിനെ ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു കോൺഗ്രസ് നേതാവ് ആരോപിച്ചു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു