നേപ്പാൾ പ്രധാനമന്ത്രി ബലേൻഷാ

 
India

ഇന്ത്യൻ മണ്ണ് നേപ്പാൾ കൈയേറി: നേപ്പാൾ പ്രധാനമന്ത്രി ബലേൻഷാ

ബലേൻഷായുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാക്കും

Reena Varghese

കാഠ്മണ്ഡു: ഇന്ത്യൻ മണ്ണ് കൈയേറിയിട്ടുണ്ടെന്ന പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി. അധികാരമേറ്റ ശേഷം പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ബലേൻ ഷാ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞത്.

ബലേൻഷായുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാക്കും. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉൾപ്പെടുന്ന അതിർത്തി തർക്കം ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴും ഒരു വലിയ വിഷയമാണെന്ന് ബലേൻ ഷാ സമ്മതിച്ചു.

ഇന്ത്യ നേപ്പാൾ പ്രദേശം മാത്രമല്ല, നേപ്പാൾ പലയിടത്തും ഇന്ത്യൻ പ്രദേശവും കൈയടക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം മാത്രമാണ് താൻ ഇക്കാര്യം മനസിലാക്കിയത്. ഇരു രാജ്യങ്ങളും വസ്തുതകൾ പഠിക്കുകയും സുഹൃത്തുക്കളുമായി ഒരുമിച്ച് ഇരുന്ന് പ്രശ്നം പരിഹരിക്കുകയും വേണം. ബലേൻ ഷാ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളും ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും വിദഗ്ധരുടെയും സഹായം തേടണമെന്ന് ബലേൻ ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി നേപ്പാൾ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്