ഗവർണർമാർക്ക് മാറ്റം

 

file photo

India

ആനന്ദബോസിനു പിന്നാലെ കൂടുതൽ ഗവർണർക്കസേരകൾക്ക് സ്ഥാനചലനം

ആരിഫ്ഖാനെ ബീഹാർ ഗവർണർ സ്ഥാനത്തു നിന്നും മാറ്റി

Reena Varghese

ന്യൂഡൽഹി: രാജ്യത്തെ പല ഗവർണർമാർക്കും കസേര നഷ്ടമായി. മലയാളിയായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വച്ചതിനു പിന്നാലെ രാജ്യത്തെ പല പ്രധാന സംസ്ഥാനങ്ങളിലെ ഗവർണർമാരെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരെയും ഒഴിവാക്കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി. ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ മാറ്റി. തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേയ്ക്കു മാറ്റിയപ്പോൾ ഡൽഹി ലഫ്റ്റനന്‍റ് ഗവർണറായി മുൻ നയതന്ത്രജ്ഞൻ തരൺജിത് സിങ് സന്ധുവിനെ നിയമിച്ചു.

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരുമായി പലപ്പോഴും ഏറ്റു മുട്ടലുകൾ നടത്തിയിരുന്ന മലയാളി ഗവർണർ സി.വി. ആനന്ദബോസിന്‍റെ രാജി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. മൂന്നര വർഷത്തെ സേവനം മതിയെന്നു തീരുമാനിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത്ഷായുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അദ്ദേഹത്തിന്‍റെ രാജിയെന്നാണ് മമതാ ബാനർജിയുടെ ആക്ഷേപം.

തമിഴ്നാട് സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആർ.എൻ. രവിയാണ് ഇനി പശ്ചിമ ബംഗാൾ ഗവർണർ. കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സുരക്ഷാ കാര്യങ്ങളിൽ വലിയ വൈദഗ്ധ്യമുള്ളയാളാണ് . രവി ബംഗാളിലേയ്ക്ക് മാറുന്നതോടെ തമിഴ്നാടിന്‍റെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നൽകി. മുൻ ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധുവിനെ ഡൽഹി ലഫ്റ്റനന്‍റ് ഗവർണറായി നിയമിച്ചു. വിനയ്കുമാർ സക്സേനയെ ലഡാക്കിലേയ്ക്ക് മാറ്റി.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന സന്ധുവിന്‍റെ ഭരണപരിചയം ഡല്‍ഹിയിലെ സങ്കീര്‍ണ്ണമായ ഭരണസംവിധാനത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ലഡാക്ക് എല്‍ജി ആയിരുന്ന കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. റിട്ട. ലെഫ്റ്റനന്‍റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍റെ കാലാവധിക്ക് പിന്നാലെയാണിത്. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി മാറ്റി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയെ തെുലങ്കാനയിലേക്ക് മാറ്റി നിയമിച്ചു.

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം