റോഡപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

 
India

റോഡപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

മരണപ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ കുടുംബത്തിന് 84 ലക്ഷം നഷ്ടപരിഹാരം

Sarath Nath MS

ന്യൂഡല്‍ഹി: റോഡപകടത്തില്‍ മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന വിനയ് ഖുരാനയുടെ കുടുംബത്തിനാണ് ഒരു കോടി നഷ്ടപരിഹാരം. അതേ അപകടത്തില്‍ മരിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ഥി പ്രഭ്‌ലീന്‍ കൗറിന്റെ കുടുംബത്തിന് 84 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

2017ലാണ് വിദ്യാര്‍ഥികളായ വിനയ് ഖുരാന, പ്രഭ്‌ലീന്‍ കൗര്‍ എന്നിവര്‍ മരിച്ചത്. ഇരുവരുടെയും സുഹൃത്ത് ഓടിച്ചിരുന്ന കാറില്‍ ഡല്‍ഹിയിലേക്ക് വരികെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്.

ഖുരാനയ്ക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചതും കൗര്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് അനിഷ് ദയാല്‍ ഉയര്‍ന്ന നഷ്ടപരിഹാരതുക വിധിച്ചത്.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ