കങ്കണ റണാവത്

 
India

താമസിക്കാത്ത വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ; ഹിമാചലിൽ ഭരണ മാറ്റം വേണമെന്ന് കങ്കണ

വളരെ പരിതാപകരമായ അവസ്ഥയാണിതെന്നും തനിക്ക് ലജ്ജ തോന്നിയെന്നും കങ്കണ പറഞ്ഞു

Aswin AM

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് മണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. താമസമില്ലാത്ത മണാലിയിലുള്ള കങ്കണയുടെ വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ ലഭിച്ചതിനെ തുടർന്നായിരുന്നു വിമർശനം.

ഹിമാചൽ പ്രദേശിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു എംപി ഈ കാര‍്യം വ‍്യക്തമാക്കിയത്.

താൻ താമസിക്കാത്ത വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ വന്നുവെന്നും വളരെ പരിതാപകരമായ അവസ്ഥയാണിതെന്നും തനിക്ക് ലജ്ജ തോന്നിയെന്നും കങ്കണ പറഞ്ഞു.

സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരണമെന്ന് ബിജെപി പ്രവർത്തകരോട് കങ്കണ പ്രസംഗത്തിലൂടെ ആവശ‍്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവർത്തകർ അതിനുവേണ്ടി പ്രവർത്തിക്കണമെന്നും കങ്കണ പറഞ്ഞു.

"ഇതുവരെ എല്ലാം ഉള്ളിലൊതുക്കി, ഗതികെട്ടാണ് തുറന്ന് പറയുന്നത്"; ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

വിവാദങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാറിനെതിരേ കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി

പാതിരാത്രിയിലെ പ്രാങ്ക് കാര്യമായി; അധ്യാപകൻ മരിച്ചു, വിദ്യാർഥി അറസ്റ്റിൽ

പെട്രോൾ വില കുത്തനെ വർധിപ്പിച്ചു; പാക്കിസ്ഥാനിൽ പ്രതിഷേധം

"ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ"; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ