ഉത്തർപ്രദേശിൽ കനത്ത മഴ; 100 പേർ മരിച്ചു

 
India

ഉത്തർപ്രദേശിൽ കനത്ത മഴ; 100 പേർ മരിച്ചു

പ്രയാഗ്‌രാജിൽ മാത്രം 21 പേരാണ് മരിച്ചത്.

നീതു ചന്ദ്രൻ

ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്ന് നൂറു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി വീടുകളാണ് തകർന്നത്. വഴിയരികിലും മറ്റുമായി നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളഉം കട പുഴകി വീണിട്ടുണ്ട്. മരണപ്പെട്ടവർക്ക് 24 മണിക്കൂറിനകം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

പ്രയാഗ്‌രാജിൽ മാത്രം 21 പേരാണ് മരിച്ചത്. ഭാദോഹിയിൽ 18 പേരും മിർസാപുരിൽ 15 പേരും ഫത്തേപുരിൽ 10 പേരും ഉന്നാവോ, ബാഡോൺ എന്നിവിടങ്ങളിൽ ആറു പേർ വീതവും പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിൽ നാലു പേർ വീതവും സിതാപുർ റായ്ബറേലി ചന്ദോലി എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടോടെ അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്തത്. ഭൂരിഭാഗം പേരും മരങ്ങൾക്കു ചുവട്ടിലും മേൽപ്പാലങ്ങൾക്കു ചുവട്ടിലും അഭയം തേടിയിരുന്നു. എന്നാൽ കനത്ത കാറ്റിൽ മരങ്ങളും മറ്റു ഹോർഡിങുകളും വീണതാണ് അനവധി പേരുടെ മരണത്തിനിടയാക്കിയത്. മരങ്ങൾക്കടിയിൽ പെട്ട് നിരവധി വാഹനങ്ങളാണ് തകർന്നിരിക്കുന്നത്. ഭൂരിഭാഗം റോഡുകളിലെയും ഗതാഗതം നിലച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു