India

ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ ശനിയാഴ്ച ഇന്ത്യയിലെത്തും

മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്കാണ് ചീറ്റകളെ കൊണ്ടുവരിക. ദേശീയ പാര്‍ക്കില്‍ ചീറ്റകള്‍ക്കായുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു

ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെ ശനിയാഴ്ചയോടെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ സി-17 എയര്‍ക്രാഫ്റ്റുകള്‍ ഇതിനായി ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെട്ടു കഴിഞ്ഞതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്കാണ് ചീറ്റകളെ കൊണ്ടുവരിക.

ദേശീയ പാര്‍ക്കില്‍ ചീറ്റകള്‍ക്കായുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പ്രൊജക്റ്റ് ചീറ്റ പദ്ധതി പ്രകാരം ധാരണാപത്രം നേരത്തെ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം പിറന്നാള്‍ദിനത്തില്‍ എട്ട് ചീറ്റകളെ രാജ്യത്തേക്കു കൊണ്ടുവന്നു. 

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ എന്നിവിടങ്ങളിലായി എഴുപതിനായിരത്തോളം ചീറ്റകളുണ്ടെന്നാണു കണക്കുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണം ചീറ്റകളുള്ളതു നമീബിയയിലാണ്. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയുമായി ചീറ്റകളെ കൈമാറാന്‍ ധാരണാപത്രം ഒപ്പുവച്ചത്. 

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ