India

രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളെജുകള്‍; കേരളത്തിന് അവഗണന

ഏറ്റവും കൂടുതല്‍ നഴ്‌സിങ് കോളെജുകള്‍ ഉത്തര്‍ പ്രദേശിനാണ്. 27 കോളെജുകളാണ് അനുവദിച്ചത്

MV Desk

ന്യൂഡല്‍ഹി: രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളെജുകള്‍ അനുവദിച്ച് കേന്ദ്രം. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളെജുകള്‍ അനുവദിച്ചത്. കേരളത്തെ പൂർണമായും ഒഴിവാക്കി.

ഏറ്റവും കൂടുതല്‍ നഴ്‌സിങ് കോളെജുകള്‍ ഉത്തര്‍ പ്രദേശിനാണ്. 27 കോളെജുകളാണ് അനുവദിച്ചത്. രാജസ്ഥാനില്‍ 23, തമിഴ്‌നാട് 11, കര്‍ണാടക 4 എണ്ണവും അനുവദിച്ചു.

ഇതിനായി 1570 കോടി രൂപ അനുവദിച്ചതായും, രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ