India

കശ്മീരിൽ സ്ഫോടനം: 2 ജവാൻമാർക്ക് വീരമൃത്യു

സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ഭീകരരും മരിച്ചതായി സംശയിക്കുന്നു.

MV Desk

രജൗരി: ജമ്മു കശ്മീരിലെ രജൗരി മേഖലയിൽ സൈനിക നടപടിക്കിടെ ഭീകരർ നടത്തിയ സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് വീരമൃത്യു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് ഇരുവരും. ഇതിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭീകരരെ തുരത്താനുള്ള നടപടിയിലായിരുന്നു സൈനികർ.

വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ഭീകരരും മരിച്ചതായി സംശയിക്കുന്നു.

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

സ്ഥിരമായി മദ്യപിച്ചെത്തി മർദനം, അകറ്റി നിർത്തിയതിൽ പക; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനെന്ന് കെ.സി. വേണുഗോപാൽ

മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; ചൈനയുടെ മധ‍്യസ്ഥതാ വാദം തള്ളി ഇന്ത‍്യ

രാജസ്ഥാനിൽ സ്ഫോടകവസ്തുക്കളുമായി സഞ്ചരിച്ച കാർ പിടികൂടി; 2 പേർ അറസ്റ്റിൽ