26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ റഹ്മാൻ മക്കി മരിച്ചു 
India

26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ റഹ്മാൻ മക്കി മരിച്ചു

2023ൽ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു

Ardra Gopakumar

ലാഹോർ: മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകനും ലഷ്കർ ഇ തൊയ്ബ ഉപ മേധാവിയുമായ പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു. കടുത്ത പ്രമേഹരോഗിയായ മക്കി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.

ജമാ അത്ത് ഉദ് ദവാ തലവനും കൊടുംഭീകരനുമായ മുഹമ്മദ് ഹഫീസ് സയീദിന്‍റെ ഭാര്യാസഹോദരനാണ് മക്കി. പാക് ഭീകര വിരുദ്ധ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിൽ ഭീകരപ്രവർത്തനത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് 2020ൽ ആറുമാസം തടവിനു വിധേയനായിരുന്നു. 2023ൽ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാളുടെ ആസ്തികൾ മരവിപ്പിച്ചു. യാത്രാവിലക്കുമുണ്ടായിരുന്നു.

പാക്കിസ്ഥാന്‍റെ ആശയങ്ങളോടു ചേർന്നു പ്രവർത്തിച്ച ആളായിരുന്നു മക്കിയെന്നു പാക്കിസ്ഥാൻ മുത്താഹിദ മുസ്‌ലിം ലീഗ് പറഞ്ഞു. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ഭീകരാക്രമണം കൂടാതെ 2000 ഡിസംബർ 22ലെ ചെങ്കോട്ട ആക്രമണമുൾപ്പെടെ ഇന്ത്യയിൽ നിരവധി കേസുകൾ നേരിടുന്നുണ്ട് മക്കി.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ