India

‘ആ​ശ’​യ്ക്ക് മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ; പ്ര​തീ​ക്ഷ​യേ​കി ചീ​റ്റ പു​ന​ര​ധി​വാ​സം

ന​മീ​ബി​യ​യി​ൽ നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച പെ​ൺ ചീ​റ്റ ആ​ശ മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന്മം ന​ൽ​കി

MV Desk

ഭോ​പ്പാ​ൽ: ഇ​ന്ത്യ​യു​ടെ ചീ​റ്റ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ്ര​തീ​ക്ഷ ന​ൽ​കി വീ​ണ്ടു​മൊ​രു ചീ​റ്റ പ്ര​സ​വം. ന​മീ​ബി​യ​യി​ൽ നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച പെ​ൺ ചീ​റ്റ ആ​ശ മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന്മം ന​ൽ​കി.

കേ​ന്ദ്ര മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വാ​ണ് ആ​ശ​യു​ടെ​യും ചീ​റ്റ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ​യും വി​ഡി​യൊ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​സ്ഥി​തി സ​ന്തു​ല​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്റ്റ് ചീ​റ്റ​യു​ടെ ഗ​ർ​ജി​ക്കു​ന്ന വി​ജ​യ​മാ​ണി​തെ​ന്നും ഭൂ​പേ​ന്ദ​ർ യാ​ദ​വ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ, ന​മീ​ബി​യ​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജ്വാ​ല (സി​യാ​യ) എ​ന്ന പെ​ൺ​ചീ​റ്റ നാ​ലു കു​ട്ടി​ക​ളെ പ്ര​സ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ ഒ​രു കു​ഞ്ഞി​നു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നാ​യ​ത്. മൂ​ന്നു കു​ട്ടി​ക​ൾ കൂ​ടി ജ​നി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ചീ​റ്റ​ക​ളു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 14 ചീ​റ്റ​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​യും നാ​ലെ​ണ്ണം കു​ഞ്ഞു​ങ്ങ​ളു​മാ​ണ്. കു​ഞ്ഞു​ങ്ങ​ളെ ഏ​താ​നും മാ​സം കൂ​ടി​നു​ള്ളി​ൽ നി​രീ​ക്ഷി​ച്ച് ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മേ തു​റ​ന്നു​വി​ടൂ.

വമ്പൻ ആണവ-സൈനിക ബിൽഡപ്പ്: ചൈനയുടെ ലക്ഷ്യമെന്ത്?

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്

സ്കൂളുകളിൽ കുട്ടികൾ എത്താതിരിക്കുമ്പോൾ ആർത്തവമാണെന്ന് എല്ലാവരും അറിയും, നാണക്കേടല്ലേ? ആർത്തവ അവധിക്കെതിരേ ശ്രീലേഖ

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു