India

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ച് അപമാനിച്ച സംഭവം; 3 പേർ അറസ്റ്റിൽ (വീഡിയോ)

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ (Holi celebration) ജാപ്പനീസ് യുവതിയെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഡൽഹി പഹാഡ്ഗഞ്ച് സ്വദേശികളായ 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ രീതിയിൽ അമർഷം ഉണ്ടായിരുന്നെങ്കിലും ഡൽഹി പൊലീസ് (new delhi) ആദ്യം നടപടികൾ സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ല എന്നായിരുന്നു വാദം.

എന്നാൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുഷ്ബുവും ഡൽഹി വനിത കമ്മീഷന്‍ അദ്ധക്ഷയും അടക്കമുള്ളവർ പങ്കുവയ്ക്കുകയും തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ എത്രയും പെട്ടെന്ന് ഇടപ്പെട്ട് കേസെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്. ജാപ്പനിസ് യുവതിയെ കണ്ടെത്താനായി ജപ്പാന്‍ എംബസിക്ക് മെയിൽ സന്ദേശം അയച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഒരു പറ്റം യുവാക്കൾ ഹോളി ആഘോഷത്തിനിടെ വിദേശ വനിതയെ (Japanese woman) ബലമായി പിടിച്ചുവച്ച് നിറങ്ങൾ വാരിപ്പൂശുന്ന വീഡിയോ പുറത്ത് വരുന്നത്. ഇതിനിടയിൽ ഒരാൾ മുട്ട പൊട്ടിച്ച് യുവതിയുടെ തലയിൽ ഒഴിക്കുന്നുമുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കടന്നുപിടിച്ചയാളെ യുവതി അടിക്കുന്നതും വീഡിയോയിൽ കാണാനാകും.

രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

''ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ 5 വർഷം 5 പ്രധാനമന്ത്രിമാർ, ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കും'', വിമർശിച്ച് പ്രധാനമന്ത്രി

സന്ദേശ്ഖാലി റെയ്ഡ്: ആരോപണമുന്നയിച്ച് തൃണമൂലും ബിജെപിയും

ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ഹരിപ്പാട് തൊഴിലാളികൾ തമ്മിൽ തർക്കം; മത്സ്യ കച്ചവടക്കാരനായ ബംഗാൾ സ്വദേശി കുത്തേറ്റു മരിച്ചു