വഡോദരയിൽ പാലം തകർന്നുണ്ടായ അപകടം; 4 എൻജിനീയർമാർക്ക് സസ്പെൻഷൻ

 
India

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം; 4 എൻജിനീയർമാർക്ക് സസ്പെൻഷൻ

ഗുജറാത്ത് മുഖ‍്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെയാണ് നടപടി

Aswin AM

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ 4 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. വഡോദര ഡിവിഷൻ എക്സിക‍്യൂട്ടിവ് എൻജിനീയർ എൻ.എം. നായകവാല, ഡെപ‍്യൂട്ടി എക്സിക‍്യൂട്ടിവ് എൻജിനീയർ യു.സി. പട്ടേൽ, ആർ.ടി. പട്ടേൽ, അസിസ്റ്റന്‍റ് എൻജിനീയർ ജെ.വി. ഷാ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഗുജറാത്ത് മുഖ‍്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെയാണ് നടപടി. അപകടത്തെ പറ്റി വിലയിരുത്തിയ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് റോഡ്സ് ആൻഡ് ബിൽഡിങ് വകുപ്പിലെ നാല് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തത്.

ഇതു കൂടാതെ സംസ്ഥാനത്തെ പാലത്തിന്‍റെ സുരക്ഷാ പരിശോധനയ്ക്കും മുഖ‍്യമന്ത്രി നിർദേശം നൽകി. വഡോദരയിലെ പദ്ര മുജ്പൂരിനടുത്തായിരുന്നു ബുധനാഴ്ച പാലം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ 17 പേർ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ