4 suspected ISIS terrorists from Sri Lanka arrested at Ahmedabad airport 
India

4 ഐഎസ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ

സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും നാല് ഐഎസ് ഭീകരരെ പിടികൂടി. ശ്രീലങ്കൻ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവരുടെ ചിത്രങ്ങൾ സ്ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എടിഎസ് അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി