4.8 magnitude Earthquake strikes New York, New Jersey 
India

ന്യൂയോർക്ക് നഗരത്തിൽ ഭൂചലനം; 4.8 തീവ്രത

തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചു

Ardra Gopakumar

ന്യൂയോർക്ക്: അമെരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് വെള്ളിയാഴ്ച റിക്റ്റർ സ്‌കേലിൽ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അമെരിക്കൻ സമയം രാവിലെ 10.23 നായിരുന്നു ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ച ഭൂചലനം ഉണ്ടായത്. ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രം.

സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചു. ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു.

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

പണം വാങ്ങിയിരുന്നത് വിദേശ അക്കൗണ്ടുകൾ വഴി, ബ്രാഞ്ചുകൾക്ക് ലൈസൻസില്ല; പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

'പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ സാരമില്ല'; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത‍്യു