വേറെ രക്ഷയില്ല! കടുവകളെ മുഖംമൂടികാട്ടി പേടിപ്പിക്കാൻ വനം വകുപ്പ്

 
India

വേറെ രക്ഷയില്ല! കടുവകളെ മുഖംമൂടികാട്ടി പേടിപ്പിക്കാൻ വനം വകുപ്പ്

ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Manju Soman

ബംഗളൂരു: കടുവ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ മുഖംമൂടി പരീക്ഷണവുമായി വനംവകുപ്പ്. ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിലെ ഗ്രാമീണർക്കാണ് മുഖംമൂടി വിതരണം ചെയ്യുന്നത്. ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയുടെ സാന്നിധ്യം ഏറിയതോടെയാണ് ബംഗാളിലെ സുന്ദർബൻസ് തീരത്ത് വിജയിച്ച മുഖംമൂടി പരീക്ഷണം ഇവിടെയും കൊണ്ടുവന്നത്.

കൃഷിപ്പണിക്കും കാലികളെ മേയ്ക്കാനും പോകുന്നവർ തലയുടെ പിറകിലാണ് മുഖംമൂടി ധരിക്കേണ്ടത്. കടുവകൾ സാധാരണയായി പിന്നിൽനിന്നാണ് ആക്രമിക്കുക. മനുഷ്യമുഖം കാണുമ്പോൾ ക‌ടുവ ആക്രമണത്തിൽനിന്ന് പിന്തിരിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ 10,000 മുഖംമൂടികളാണു തയാറാക്കിയത്. വനത്തിന് അരികെ താമസിക്കുന്നവർക്ക് ഇത്തരം മുഖംമൂടികൾ വനംവകുപ്പ് നൽകിത്തുടങ്ങി. കടുവ പോലുള്ള വന്യമൃഗങ്ങളുമായി ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ചെറിയ ചിത്രീകരണവും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി

കാട്ടാന ശല്യം; പിണ്ടിമന-കോട്ടപ്പടി-വേങ്ങൂർ പഞ്ചായത്തിലെ ഹാങിംഗ് വേലികൾ നശിപ്പിച്ചു

കോൽക്കത്ത ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യക്ക് തിരിച്ചടി

അതിരപ്പിളളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴേക്ക് പതിച്ചു; 10 പേർക്ക് പരുക്ക്

ഒഡീഷ സ്വദേശികൾ കഞ്ചാവുമായി പിടിയിൽ