ഒരു കുപ്പി വെള്ളത്തിന് ഈടാക്കിയത് 55 രൂപ; റസ്റ്ററന്‍റിന് 3000 രൂപ ഫൈൻ
ഒരു കുപ്പി വെള്ളത്തിന് 55 രൂപ ഈടാക്കിയ റസ്റ്ററന്‍റിന് 3000 രൂപ പിഴ വിധിച്ച് ചണ്ഡിഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കുപ്പി വെള്ളത്തിന് വെറും 20 രൂപയാണെന്ന് കുപ്പിയിൽ എഴുതി വച്ചിരുന്നുവെങ്കിലും 55 രൂപ ഈടാക്കിയ സാഹചര്യത്തിൽ ചണ്ഡിഗഡ് സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.
റസ്റ്ററന്‍റിലെ എയർ കണ്ടീഷനിങ്, സീറ്റിങ് സ്പേസ്, അന്തരീക്ഷം, സേവനം എന്നിവ എല്ലാം ഉൾപ്പെടുത്തിയാണ് കൂടുതൽ പണം ഈടാക്കിയതെന്നാണ് റസ്റ്ററന്‍റ് വിശദീകരണം നൽകിയത്. എന്നാൽ ഇതൊന്നും കുപ്പിവെള്ളത്തിന്‍റെ കാര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് സമിതി വ്യക്തമാക്കി.
2023 ഡിസംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. രണ്ട് വർഷങ്ങൾക്കു ശേഷം 2025 ഡിസംബർ 9നാണ് പരാതിയിൽ അന്തിമ വിധി പ്രഖ്യാപിച്ചത്. 3000 രൂപ പിഴയായി നൽകുന്നതിനു പുറമേ അധികമായി ഈടാക്കിയ 25 രൂപ പരാതിക്കാരിക്ക് തിരിച്ചു കൊടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം.