അയോധ്യയിലെ രാമക്ഷേത്രം

 
India

അയോധ്യ രാമക്ഷേത്രത്തിനു ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന് കണ്ടെത്തല്‍

ട്രസ്റ്റിനു ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന് ആരോപണത്തെത്തുടര്‍ന്ന് നടക്കുന്ന എസ്‌ഐടി അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍

Sarath Nath MS

അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനു സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന് കണ്ടെത്തല്‍. ട്രസ്റ്റിനു ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന് ആരോപണത്തെത്തുടര്‍ന്ന് നടക്കുന്ന എസ്‌ഐടി അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. സംഭവത്തില്‍ നാലു പുരോഹിതന്‍മാരെ എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.

പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജൂവലേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് വെള്ളിക്കട്ടികള്‍ സമര്‍പ്പിച്ചത്. എന്നാല്‍ എസ്‌ഐടി അധികൃതര്‍ നടത്തിയ പരിശോധനയില്‍ രാമക്ഷേത്ര ട്രസ്റ്റിനു ലഭിച്ച സംഭാവനകളുടെ രേഖകളില്‍ ഈ വെള്ളിക്കട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളുടെ മേല്‍നോട്ടച്ചുമതലയുള്ള പുരോഹിതരെ ചോദ്യംചെയ്തത്.

രാജ്യത്തെ വിവിധ ജൂവലറികളില്‍നിന്ന് കിട്ടിയ സംഭാവന ഉപയോഗിച്ച് രാമക്ഷേത്ര ട്രസ്റ്റിനു നല്‍കിയ വെള്ളക്കട്ടികള്‍ പിന്നീട് കാണാനില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് റസ്‌തോഗി ആരോപിച്ചിരുന്നു. ഇതോടെയാണ് യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്.

നീറ്റ് ക്രമക്കേട്: ജന്തർ മന്ദിറിൽ പാറ്റകളുടെ കുത്തിയിരിപ്പ് സമരം തുടരുന്നു

ആഭ്യന്തര തർക്കം രൂക്ഷം: തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു

ലോകത്തിന്റെ ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു: വ്ലോഗർ തൊപ്പിക്കെതിരേ കേസ്

'കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റ്'; കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ