ഗുജറാത്ത് വിമാന ദുരന്തത്തിനു ശേഷം റദ്ദാക്കിയത് 66 ബോയിങ് 787 ഡ്രീം ലൈനർ ഫ്ലൈറ്റുകൾ

 
India

ഗുജറാത്ത് വിമാന ദുരന്തത്തിനു ശേഷം റദ്ദാക്കിയത് 66 ബോയിങ് 787 ഡ്രീം ലൈനർ ഫ്ലൈറ്റുകൾ

സാങ്കേതിക പ്രശ്നങ്ങളും മറ്റു കാരണങ്ങളും മൂലം ഒരു ദിവസം കുറഞ്ഞത് 4 വിമാന സർവീസുകളെങ്കിലും എയർ ഇന്ത്യ റദ്ദാക്കാറുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഗുജറാത്ത് വിമാന ദുരന്തത്തിനു ശേഷം ഇതു വരെ റദ്ദാക്കിയത് 66 ബോയിങ് 787 ഡ്രീംലൈനർ ഫ്ലൈറ്റുകൾ. ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയഷൻ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. അപകടമുണ്ടായ അഹമ്മദാബാദ് - ലണ്ടൻ സർവീസ് പുനരാരംഭിക്കാൻ ശ്രമിച്ചതുൾപ്പെടെ 13 എയർ ഇന്ത്യൻ ഡ്രീംലൈനർ ഫ്ലൈറ്റുകൾ ഇതിലുൾപ്പെടുന്നുണ്ട്.

ൺ 12ന് ബോയിങ് 787 ഡ്രീം ലൈനർ ഫ്ലൈറ്റാണ് അപകടത്തിൽ പെട്ടത്. പക്ഷേ ഇത്തരത്തിൽ ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് പുതിയ കാര്യമല്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. സാങ്കതിക പ്രശ്നങ്ങളും മറ്റു കാരണങ്ങളും മൂലം ഒരു ദിവസം കുറഞ്ഞത് 4 വിമാന സർവീസുകളെങ്കിലും എയർ ഇന്ത്യ റദ്ദാക്കാറുണ്ട്.

നിലവിൽ ഡൊമെസ്റ്റിക്, ഇന്‍റർ നാഷണൽ സെക്റ്ററുകളിലായി ദിവസേന 1000 ഫ്ലൈറ്റുകളാണ് എയർ ഇന്ത്യക്കുള്ളത്.

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

മന്ത്രി കൽപ്പന; എയർഹോണുകൾക്കു മുകളിൽ റോഡ് റോളറുകൾ കയറ്റി എംവിഡി

ദേഹാസ്വാസ്ഥ്യം; കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കത്തിപ്പടർന്ന് പൊറോട്ട-ബീഫ് വിവാദം; സർക്കാരിനെതിരേ പ്രേമചന്ദ്രൻ, 'വിഷചന്ദ്ര'നെന്ന് ശിവൻകുട്ടി

"റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കൂറ്റൻ താരിഫ് നേരിടേണ്ടി വരും"; ട്രംപിന്‍റെ ഭീഷണി