congress 
India

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; ബിഹാറിൽ 43 കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

പാർട്ടിയുടെ ഔദ‍്യോഗിക നിലപാടിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതായും ഇതേത്തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു

Aswin AM

പറ്റ്ന: ബിഹാറിൽ മുൻ മന്ത്രിമാർ അടക്കമുള്ള 43 കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നിയമസഭാ തെഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിങ്ങ്, കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കൈസർ‌ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിങ് എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പാർട്ടിയുടെ ഔദ‍്യോഗിക നിലപാടിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതായും ഇതേത്തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നവംബർ 21നകം വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താതക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ‍്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് പറഞ്ഞു.

തിക്കി തിരക്കി ഭക്തരെ കയറ്റിയിട്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി; പാളിച്ച സംഭവിച്ചതിൽ ദേവസ്വം ബോർഡിന് രൂക്ഷവിമർശനം

ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്‍റെ മരണത്തിന് കാരണമായത് മയക്കു മരുന്ന് ഉപയോഗം?

ട്രാക്കിൽ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂർ സ്വദേശിയുടേതെന്ന് നിഗമനം

സച്ചിനും ബാബാ അപരാജിത്തും തകർത്താടി; മധ‍്യപ്രദേശിനെതിരേ കേരളം കൂറ്റൻ ലീഡിലേക്ക്

സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരുക്ക്