സിന്ദൂർ: ഒൻപതു പേർക്ക് വീരചക്ര

 
India

ഓപ്പറേഷൻ സിന്ദൂർ: ഒൻപതു വ്യോമസേന ഉദ‍്യോഗസ്ഥർക്ക് വീരചക്ര

സിന്ദൂർ ദൗത്യത്തിൽ പങ്കെടുത്ത സൈനികരുടെ അതുല്യമായ ധീരതയും ആക്രമണത്തിലെ കൃത്യതയും തന്ത്രങ്ങളിലെ അനുപമ മികവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങൾ തകർത്ത ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനിൽ പങ്കെടുത്ത ഒൻപതു വ്യോമസേനാ ഓഫിസർമാർക്ക് 79-ാം സ്വാതന്ത്ര്യദിനത്തിൽ മൂന്നാം പരമോന്നത ബഹുമതിയായ വീര ചക്ര നൽകി രാജ്യം ആദരിക്കും.

സിന്ദൂർ ദൗത്യത്തിൽ പങ്കെടുത്ത സൈനികരുടെ അതുല്യമായ ധീരതയും ആക്രമണത്തിലെ കൃത്യതയും തന്ത്രങ്ങളിലെ അനുപമ മികവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഗ്രൂപ്പ് ക്യാപ്റ്റൻമാരായ രൻജീത് സിങ് സന്ധു, മനീഷ് അറോറ, അനിമേഷ് പട്ടാനി, കുനാൽ കൽറ, വിങ് കമാൻഡർ ജോയ് ചന്ദ്ര, സ്ക്വാഡ്രൺ ലീഡർമാരായ ശരത് കുമാർ, സിദ്ഖന്ത് സിങ്, റിസ്വാൻ മാലിക്ക്, ഫ്ളൈറ്റ് ലെഫ്റ്റനന്‍റ് അർഷവീർ സിങ് ഠാക്കൂർ എന്നിവർക്കാണ് വീര ചക്ര നൽകുക. 26 ഓഫിസർമാർക്ക് വായു സേ‌നാ മെഡലും 13 പേർക്ക് യുദ്ധ സേവാ മെഡലും സമ്മാനിക്കും.

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ": രാഷ്‌ട്രപതി

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി

കന്നഡ നടൻ ദർശൻ അറസ്റ്റിൽ

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ