'സ്നേഹവും വിശ്വാസവുമില്ലാതെ ജീവിക്കുന്നത് എന്തിനാണ്?'; പാൻ മസാല വ്യവസായിയുടെ മരുമകൾ മരിച്ച നിലയിൽ

 
India

'സ്നേഹവും വിശ്വാസവുമില്ലാതെ ജീവിക്കുന്നത് എന്തിനാണ്?'; പാൻ മസാല വ്യവസായിയുടെ മരുമകൾ മരിച്ച നിലയിൽ

കമൽ കിഷോറിന്‍റെ മകൻ ഹർപീതിന്‍റെ ഭാര്യ ദീപ്തി ചാരസ്യ(40) ആണ് ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്

Manju Soman

ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിന്‍റെ മകൻ ഹർപീതിന്‍റെ ഭാര്യ ദീപ്തി ചാരസ്യ(40) ആണ് ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ.

ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി കുറിച്ചിരിക്കുന്നത്. എന്നാൽ ആരുടേയും പേര് ആത്മഹത്യ കുറിപ്പിൽ എടുത്തു പറഞ്ഞിട്ടില്ല.

ദാമ്പത്യത്തിലെ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. 2010ലാണ് ദീപ്തിയും ഹർപീതും വിവാഹിതരാവുന്നത്. ഇവർക്ക് 14 വയസ്സുള്ള മകനുമുണ്ട്.

ഭരണഘടന ശിൽപ്പികൾക്ക് ആദരം; വികസിത ഭാരതത്തിനായി കടമകൾ നിർവഹിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കേരളത്തിൽ എസ്ഐആറിന് സ്റ്റേയില്ല; പ്രശ്നം ഉണ്ടാക്കുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെന്ന് കമ്മീഷൻ

പാക്കിസ്ഥാന് താഴെ; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കൂപ്പുകുത്തി ഇന്ത‍്യ

മുനമ്പത്തുകാർ‌ക്ക് ഭൂനികുതി അടയ്ക്കാം; സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് കുടുംബം