ഗുജറാത്തില്‍ എഎപി എംഎല്‍എയ്ക്ക് 7 വര്‍ഷം തടവ്

 
India

വനംവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചു; ഗുജറാത്തില്‍ എഎപി എംഎല്‍എയ്ക്ക് 7 വര്‍ഷം തടവ്

നര്‍മദ ജില്ലയിലെ ദേദിയപാഡ എംഎല്‍എ ചൈതര്‍ വാസവയ്ക്കും കൂട്ടാളികള്‍ക്കുമാണ് ശിക്ഷ. ഗുജറാത്തിലെ സെന്‍ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Sarath Nath MS

അഹമ്മദാബാദ്: ഗുജറാത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്കും ഭാര്യ ഉള്‍പ്പെടെ മറ്റു എട്ടു പേര്‍ക്കും ഏഴു വര്‍ഷം തടവുശിക്ഷ. നര്‍മദ ജില്ലയിലെ ദേദിയപാഡ എംഎല്‍എ ചൈതര്‍ വാസവയ്ക്കും കൂട്ടാളികള്‍ക്കുമാണ് ശിക്ഷ. ഗുജറാത്തിലെ സെന്‍ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ചെയ്തിരുന്ന കൃഷി വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് എംഎല്‍എയുടെ വീട്ടിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. വീട്ടില്‍ വച്ച് നടന്ന വാക്കേറ്റത്തിനിടെ എംഎല്‍എയും മറ്റുള്ളവരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കൂടാതെ എംഎല്‍എ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ആയുധനിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.

"ഓരോ വിദ്യാർഥി ജീവനൊടുക്കുമ്പോഴും ഞാൻ സ്വയം ശപിക്കുന്നു"; പക്ഷേ രാഹുൽ ഗാന്ധി കുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

"കോടതിയിൽ ഭാര്യ കാത്തിരിക്കുന്നത് എല്ലാവർക്കും അറിയാം"; വിജയ്‌യെ വ്യക്തിപരമായി ആക്രമിച്ച് ഉദയനിധി

കോട്ടയം മെഡിക്കൽ കോളെജിൽ പ്രസവ ശേഷം യുവതിക്ക് മരുന്ന് മാറി നൽകി; 24 ദിവസം പ്രമേഹ ഗുളിക കഴിച്ചു, പരാതി

ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചുവെന്ന വാർത്ത വ‍്യാജം; വ‍്യക്തമാക്കി നടൻ പ്രകാശ് രാജ്

കോക്രോച്ച് ജനതാ പാര്‍ട്ടി വിഘടനവാദികളുടെ ബി ടീമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍