India

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: നാലിൽ മൂന്നു സീറ്റും സ്വന്തമാക്കി എബിവിപി

എബിവിപിയും എൻഎസ്‌യുവും തമ്മിലായിരുന്നു പ്രധാന മത്സരം.

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. നാലു പ്രധാന പദവികളിൽ മൂന്നും എബിവിപി സ്വന്തമാക്കിയപ്പോൾ വൈസ് പ്രസിഡന്‍റ് പദവി എൻഎസ്‌യുഐ നേടി. എബിവിപിയുടെ തുഷാർ ദേധയാണ് പ്രസിഡന്‍റ്. അപരാജിത സെക്രട്ടറിയും സച്ചിൻ ബൈസ്‌ല ജോയിന്‍റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

എൻഎസ്‌യുവിലെ അഭി ദഹിയയാണു വൈസ് പ്രസിഡന്‍റ്. നാലു സ്ഥാനങ്ങളിലേക്ക് 24 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എബിവിപിയും എൻഎസ്‌യുവും തമ്മിലായിരുന്നു പ്രധാന മത്സരം.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു