അമിതവേഗത്തിലെത്തി‍യ ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി

 
India

അമിതവേഗത്തിലെത്തി‍യ ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം

പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷകരാണ് മരിച്ചത്

Namitha Mohanan

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി 6 മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 4 പേര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബി.കെ. അഞ്ജിനപ്പ (35), എന്‍. ഉമാദേവി (55), ബി.ആര്‍. വിജയ (40), കെ.എന്‍. ലക്ഷ്മമ്മ (50), ആര്‍. സരോജമ്മ (65) ബി.എസ്. അരുണമ്മ (48) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കർഷകരാണ്.

അതിവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ പിന്നില്‍ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായും തകരുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഥാർ അമിത വേഗത്തിലെത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

തന്‍റെ കുട്ടിക്കാല ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി; പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

സ്വർണവിലയിൽ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍

വീണ്ടും ഇരുട്ടടി; രാജ്യത്ത് പാചകവാതക വില കൂട്ടി

ഗുജറാത്ത് ടൈറ്റാനിക് മുങ്ങി, ആർസിബിക്ക് രണ്ടാം കിരീടം