പ്രമുഖ വ്യവസായി ഗോപാൽ ഖേംക വധക്കേസ്; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 
India

പ്രമുഖ വ്യവസായി ഗോപാൽ ഖേംക വധക്കേസ്; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്

പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും മുൻ ബിജെപി നേതാവുമായ ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യ പ്രതി ഉമേഷിന്‍റെ ഒപ്പമുണ്ടിയിരുന്ന വികാസാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനായി പൊലീസ് പട്നയിലെ മാൽസലാമി പ്രദേശത്ത് വികാസിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

പൊലീസിനു നേരെ വികാസ് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടാവുകയും പൊലീസിന്‍റെ വെടിയേറ്റ് പ്രതി മരിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്. രാത്രി 11. 40 ഓടെ വീടിന് സമീപം കാറിൽ നിന്നും ഇറങ്ങുമ്പോൾ പ്രതി ഉമേഷ് ബൈക്കിലെത്തി വെടിവയ്ക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പ്രതി ഉമേഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളിൽ നിന്നും ആയുധങ്ങളും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഖേംകയെ കൊല്ലാൻ ഉപയോഗിച്ച ആയുധം കൊല്ലപ്പെട്ട വികാസിവെയാണ് നൽകിയെന്നും കേസിലെ മുഖ്യപ്രതിയായ വെടിയുതിർത്ത ഉമേഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വികാസിനെ ചോദ്യം ചെയ്യാൻ പൊലീസ് എത്തിയത്.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു