മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

 
India

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതോടെ ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രത്തിന് മഹാരാഷ്ട്രയുടെ അധിക ചുമതല നൽകിയിരുന്നു

Namitha Mohanan

മുംബൈ: ആചാര്യ ദേവവ്രത്ത് മഹാരാഷ്ട്ര ഗവർണറായി സത്യ പ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതോടെ ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രത്തിന് മഹാരാഷ്ട്രയുടെ അധിക ചുമതല നൽകിയിരുന്നു.

തിങ്കളാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ ദേവവ്രതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവവ്രത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മറ്റ് സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

66 കാരനായ ദേവവ്രത് 2019 മുതൽ ഗുജറാത്ത് ഗവർണറാണ്. ഹിന്ദിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പ്രകൃതിചികിത്സയിലും യോഗ ശാസ്ത്രത്തിലും ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്.

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം