ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളെജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെയാണ് ആക്രമണം നടന്നത്. കോളെജിലേക്ക് പോകുന്നതിനിടെയായിരുന്നു അതിക്രമം. പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഒരാളായ ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത്. ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.