നീറ്റ് ക്രമക്കേട്: ബെംഗളൂരുവിൽ പാറ്റകളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നടൻ പ്രകാശ് രാജ്

 
India

നീറ്റ് ക്രമക്കേട്: ബെംഗളൂരുവിൽ പാറ്റകളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നടൻ പ്രകാശ് രാജ്

പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന കാര‍്യം നടൻ തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്

Aswin AM

ബെംഗളൂരു: ജൂൺ 14ന് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനൊരുങ്ങി നടൻ പ്രകാശ് രാജ്. നേരത്തെ സിജെപിയുടെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നടൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന കാര‍്യം നടൻ തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

സമാധാനപരമായ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ താൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടാണ് സിജെപി പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

നേരത്തെ ജൂൺ 6ന് ഡൽഹിയിലും ജൂൺ 11 ന് പുനെയിലും ജൂൺ 12ന് ഉത്തർ പ്രദേശിലും ജൂൺ 13ന് പഞ്ചാബിലും പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബെംഗളൂരുവിൽ പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കോംഗോയിൽ വിമാനം തകർന്നുവീണു; 2 മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ മരിച്ചു

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മോഷ്ഠിച്ച തൊണ്ടിമുതൽ കണ്ടെത്തി

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ