സുശാന്ത് സിങ് രജ്പുത്, റിയ ചക്രവർത്തി 
India

സുശാന്ത് സിങ്ങിന്‍റെ മരണം: നടി റിയ ചക്രവർത്തിക്കെതിരേയുള്ള ലുക്ഔട്ട് സർക്കുലറുകൾ റദ്ദാക്കി

റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ സിബിഐ പുറപ്പെടുവിച്ചിരുന് ലുക്ഔട്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രേവതി മൊഹിത് ദേരെയും ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റിയയുടെ ഹർജി പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്. റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി 2020ലാണ് റിയയ്ക്കു കുടുംബത്തിനുമെതിരേ ലുക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നത്.

വിധി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് ഈ ആവശ്യം നിരാകരിച്ചു. ബാന്ദ്രയിലെ അപ്പാർട്മെന്‍റിൽ 2020 ജൂൺ 14നാണ് സുശാന്തിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്ന് സുശാന്തിന്‍റെ പിതാവ് നൽകിയ പരാതിയിൽ ബിഹാർ പൊലീസ് സുശാന്തിന്‍റെ പ്രണയിനിയായിരുന്ന റിയയ്ക്കെതിരേ കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് സിബിഐയ്ക്കു കൈമാറി.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തി; കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളിൽ പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ

ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

പയ്യന്നൂർ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് - സിപിഎം പ്രവർത്തകർ‌ ഏറ്റുമുട്ടി

ബാഹ്യ ഇടപെടലുകളില്ലാത്ത കുറ്റാന്വേഷണം; പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി