India

കൂറ്റൻ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് പുനെയില്‍ അഞ്ചുപേർ മരിച്ചു; മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകൾ

കനത്ത മഴയിലും കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്ന് വീഴുകയായിരുന്നു

പൂനെ: പുനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് അഞ്ചുപേർ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകൾ. കനത്ത മഴയിലും കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്ന് വീഴുകയായിരുന്നു. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് അപകടമുണ്ടായത്.

പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോര്‍ഡ് നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും ക്രെയിനുകള്‍ വിന്യസിച്ചിട്ടുണ്ട്.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി