മണിപ്പൂരിലും നാഗാലാൻഡിലും അഫ്‌സ്‌പ നീട്ടി

 
India

മണിപ്പൂരിലും നാഗാലാൻഡിലും അഫ്‌സ്‌പ നീട്ടി

ആറുമാസത്തേക്ക് കൂടിയാണ് സേനയ്ക്ക് അഫ്‌സ്‌പ അധികാരം നീട്ടി നൽകിയിരിക്കുന്നത്

Namitha Mohanan

ഇംഫാൽ: മണിപ്പൂരിലും നാഗാലാൻഡിലും അഫ്സ്പ നിയമം നീട്ടി (AFSPA- Armed Forces Special Powers Act). ആറുമാസത്തേക്ക് കൂടിയാണ് സേനയ്ക്ക് അഫ്‌സ്‌പ അധികാരം നീട്ടി നൽകിയിരിക്കുന്നത്.

മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷൻ പരിധിയിലൊഴികെ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും അഫ്സ സായുധ സേനയുടെ പ്രത്യേക അധികാര നിയമം വ്യാപിപ്പിച്ചതായി ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നാഗാലാന്‍റിൽ 5 ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് അഫ്സ്പ നീട്ടിയത്.

അഫ്‌സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ 'അസ്വസ്ഥമായ പ്രദേശം' എന്ന നിലയ്ക്ക് പ്രഖ്യാപിച്ചാൽ അവിടെ സായുധ സേനയ്ക്ക് പ്രത്യേക അധികാരമുണ്ടായിരിക്കും. അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം ഈ നിയമം നൽകുന്നു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം