Arvind Kejriwal 
India

കെജ്‌രിവാളിനെ വിടാതെ ഇഡി; 4-ാം തവണയും ഹാജരാവാൻ നോട്ടീസ്

മുൻപ് മൂന്നു തവണ നോട്ടീസയച്ചെങ്കിലും ഹാജരാവാൻ കെജ്‌രിവാൾ തയാറായിരുന്നില്ല

MV Desk

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് കെജ്‌രിവാളിന് ഇഡി നോട്ടീസയക്കുന്നത്. ജനുവരി 18 ന് ഹാജരാവാനാണ് നോട്ടീസിലെ നിർദേശം.

മുൻപ് മൂന്നു തവണ നോട്ടീസയച്ചെങ്കിലും ഹാജരാവാൻ കെജ്‌രിവാൾ തയാറായിരുന്നില്ല. താൻ രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റേയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇഡിയെ രേഖാമൂലം അറിയിച്ചിരുന്നു.

ചോദ്യം ചെയ്യലിന്‍റെ യഥാർഥ ഉദ്ദേശ്യം, സ്വഭാവം, വ്യാപ്തി തുടങ്ങി താൻ മുൻപു നൽകിയ കത്തുകൾക്കു മറുപടി നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. തന്നെ വിളിപ്പിച്ചത് നിയമവിരുദ്ധമായാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി