Arvind Kejriwal file
India

മദ്യനയ അഴിമതി കേസ്; എട്ടാം തവണയും കെജ്‌രിവാളിന് ഇഡി നോട്ടീസ്

കുറ്റപത്രത്തിൽ ഒട്ടേറെ തവണ കെജ്‌രിവാളിന്‍റെ പേര് ഇഡി പരാമർശിച്ചിട്ടുണ്ട്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്. ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് എട്ടാം തവണയാണ് അഡി നോട്ടീസയക്കുന്നത്. മാർച്ച് 4 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാട്ടി ഇതുവരെ വന്ന ഏഴ് സമൻസുകളും കെജ്‌രിവാൾ തിരിച്ചയച്ചിരുന്നു.

കുറ്റപത്രത്തിൽ ഒട്ടേറെ തവണ കെജ്‌രിവാളിന്‍റെ പേര് ഇഡി പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വാർത്താ പ്രചാരണ വിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ ഇഡി ഇത് വരെ അറസ്റ്റു ചെയ്തിരിക്കുന്നത്. 2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു