India

ഒഡീശയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി; ''ഞങ്ങളുടേതല്ലെന്ന്'' റെയിൽവേ (Video)

ചുണ്ണാമ്പുകല്ലുമായി പോയ ട്രെയിനാണ് അപകടത്തിലായതെന്നാണ് വിവരം

MV Desk

മെന്ദപ്പള്ളി: ബാലസോറിലെ ദുരന്തത്തിനു പിന്നാലെ ഒഡീശയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ബാർഗാഹ് ജില്ലയിലെ മെന്ദപ്പള്ളിയിലാണ് അപകടം. 5 ബോഗികളാണ് അപകടത്തിൽപെട്ടത്.

ചുണ്ണാമ്പുകല്ലുമായി പോയ ട്രെയിനാണ് അപകടത്തിലായതെന്നാണ് വിവരം. ആളപായമുണ്ടായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇതൊരു നാരോ ഗേജ് സ്വകാര്യ റെയിൽവേ ട്രാക്കാണെന്നും, തങ്ങൾക്ക് ഇതുമായി ബന്ധമൊന്നുമില്ലെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

ദുംഗ്രിയിലെ ചുണ്ണാമ്പ് കല്ല് ഖനിയെയും ബർഗഡിലെ എസിസി സിമന്‍റ് പ്ലാന്‍റിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനാണിത്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ