അഗ്നി 5 മിസൈലിന്റെ പരിധി, ചുവന്ന വൃത്തത്തിനുള്ളില്‍ വരുന്ന ഭാഗം.  
India

അഗ്നി-5 മിസൈൽ പരീക്ഷണം വിജയം, 7000 കിലോമീറ്റർ ദൂരപരിധി

ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് അഗ്നി-5. ദൗത്യം കഴിഞ്ഞ് ലോഞ്ച് വെഹിക്കിൾ തിരിച്ചുവിളിച്ച് വീണ്ടും ഉപയോഗിക്കാം.

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതിയായ ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് അഗ്നി-5.

പോർമുനകൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ ഭേദിച്ചു കഴിഞ്ഞാൽ ലോഞ്ച് വെഹിക്കിൾ തിരിച്ചെത്തും. ഇതു വീണ്ടും ഉപയോഗിക്കാനും സാധിക്കും. ആണവായുധങ്ങൾ അടക്കം അഗ്നി 5 മിസൈലിൽ പോർമുനകളായി ഉപയോഗിക്കാൻ സാധിക്കും.

Agni 5

മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്‍റ്ലി ടാർജറ്റബിൾ റീ എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വനിതയാണ് ഈ പദ്ധതിക്കു നേതൃത്വം നൽകിയതെന്നും മിസൈൽ വികസിപ്പിച്ചെടുത്തതെന്നും സൂചനയുണ്ടെങ്കിലും പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലോകത്ത് ചുരുക്കം രാജ്യങ്ങൾക്കു മാത്രമാണ് എംഐആർവി സാങ്കേതികവിദ്യ സ്വായത്തമായിട്ടുള്ളത്. ഇന്ത്യ പൂർണമായും തദ്ദേശമായി വികസിപ്പിച്ചെടുത്ത മിസൈലാണ് അഗ്നി-5

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

കുട്ടിയെ ചേർക്കാനെന്ന വ‍്യാജേനയെത്തി; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം