അഹമ്മദ് നഗർ ഇനി അഹില്യനഗർ; പേരുമാറ്റത്തിന് അംഗീകാരം file
India

അഹമ്മദ് നഗർ ഇനി അഹില്യനഗർ; പേരുമാറ്റത്തിന് അംഗീകാരം

സംസ്ഥാന റവന്യു മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹില്യനഗർ എന്നു മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. സംസ്ഥാന റവന്യു മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാർച്ചിലാണു പേരു മാറ്റത്തിനു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. തുടർന്നു കേന്ദ്രത്തിന് ശുപാർശ നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോറിലെ ഭരണാധികാരിയായിരുന്ന അഹില്യഭായ് ഹോൾക്കറുടെ ജന്മനാടാണ് അഹമ്മദ് നഗറിലെ ചാന്ദി.

കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ മുഗൾ ഭരണാധികാരികൾ തകർത്ത നിരവധി ആരാധനാലയങ്ങൾ പുനർനിർമിച്ച രാജ്ഞിയായിരുന്നു അഹല്യഭായ് എന്നും അറിയപ്പെട്ടിരുന്ന അഹില്യഭായ് ഹോൾക്കർ. ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരാശിവെന്നും മഹാരാഷ്‌‌ട്ര സർക്കാർ നേരത്തേ പുനർനാമകരണം ചെയ്തിരുന്നു.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും