എഐ ഉച്ചകോടി പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി

 
India

എഐ ഉച്ചകോടി പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി

രാജ‍്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിൽ വച്ചു നടന്ന എഐ ഉച്ചകോടിയിൽ ഷർട്ടൂരി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി. ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്ക് പങ്കുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

രാജ‍്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നുമായിരുന്നു മോദി വിമർശിച്ചത്.

മന്ത്രിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷൻ ക്യാമറകളിലില്ല; വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിക്കും

വർക്കലയിൽ 52 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ

ലീഗ് നേതാവിനെ മർദിച്ചു; സിപിഎം പ്രവർത്തകർക്കെതിരേ കേസ്

മന്ത്രിയുടെ കഴുത്തിന് ക്ഷതം; വിദഗ്ധ സംഘം പരിശോധിച്ചു

ഇത്തവണ മുകേഷിന് സീറ്റില്ല; ബാലഗോപാലും നൗഷാദും മത്സരിക്കും