എയര്‍ ഇന്ത്യ

 

file

India

എയര്‍ ഇന്ത്യയ്ക്ക് 1 കോടി രൂപ പിഴ ചുമത്തി

പെര്‍മിറ്റ് ഇല്ലാതെ എട്ട് തവണ എയര്‍ബസ് വിമാനം പറത്തിയതിനാണ് പിഴ ചുമത്തിയത്

MV Desk

ന്യൂഡല്‍ഹി: പറക്കാനുള്ള യോഗ്യത തെളിയിക്കുന്ന പെര്‍മിറ്റ് ഇല്ലാതെ എട്ട് തവണ എയര്‍ബസ് വിമാനം പറത്തിയതിന് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ നിരീക്ഷകരായ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് 110,350 ഡോളര്‍ (ഏകദേശം 1 കോടി രൂപ) പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ വിമാനം പറത്തിയ സംഭവം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നാണു ഡിജിസിഎയുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ 25 വരെ എയര്‍വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (എആര്‍സി) ഇല്ലാതെ ഒരു എയര്‍ബസ് എ320 വിമാനം ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ യാത്രക്കാരുമായി പറന്നു.

ഒരു വിമാനം സുരക്ഷാ പരിശോധനകളില്‍ വിജയിച്ചതിന് ശേഷം റെഗുലേറ്റര്‍ വര്‍ഷം തോറും നല്‍കുന്ന ഒരു പെര്‍മിറ്റാണ് എആര്‍സി. ഇത് ഇല്ലാതെയാണ് വിമാനം സർവീസ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2നാണ് ഡിജിസിഎ വിഷയം അന്വേഷിക്കാന്‍ തുടങ്ങിയത്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ മുമ്പും മറ്റ് നിയമലംഘനങ്ങള്‍ക്ക് നിയന്ത്രണ നടപടികള്‍ നേരിട്ടിട്ടുണ്ട്.

"പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രശ്നംകൊണ്ടാണെന്ന് ഞങ്ങൾ പറയില്ല": മുഹമ്മദ് റിയാസ്

തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, ശിവകാശിയിൽ വെടിക്കെട്ട്; വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി ടിവികെ

പൊലീസ് ഇൻസ്‌പെക്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യം തള്ളി

ഡല്‍ഹി വിമാനത്താവളത്തില്‍ 4.83 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം: ജീവനക്കാരും യൂണിയനുകളും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക്